ഹെൽത്ത് കാർഡ് എടുക്കുന്നതിനു രണ്ടാഴ്ചകൂടി സമയം നീട്ടി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഈ മാസം 28 വരെയാണ് സാവകാശം അനുവദിക്കുക. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തിരുന്നു. ബാക്കിവരുന്ന 40 ശതമാനം പേര്‍ക്കുകൂടി കാര്‍ഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് സമയം നീട്ടിയത്.