ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് കുത്തിവെപ്പിന് സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ഷാമം

തിരുവനന്തപുരം: ന്യൂമോണിയ, മെനഞ്ചൈറ്റിസ് രോഗങ്ങളെ പ്രതിരോധിക്കാന്‍ ഒന്നരമാസം മുതല്‍ കുട്ടികള്‍ക്ക് കൊടുത്ത് തുടങ്ങേണ്ട ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് കുത്തിവെപ്പിന് സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ഷാമം.കുട്ടി ജനിച്ച് ഒന്നര, മൂന്നര, ഒമ്പത് മാസങ്ങളിലാണ് വാക്‌സിന്‍ നല്‍കേണ്ടത്. അങ്കണവാടി, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൂടെയാണ് കൂടുതല്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കിയിരുന്നത്. ഇവിടങ്ങളില്‍നിന്ന് തുടക്കം മുതലേ കൃത്യമായി പി.സി.വി. ലഭിച്ചിരുന്നില്ല. ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പി.സി.വി. വാക്‌സിന്‍ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. സംസ്ഥാനത്തിന് വാക്‌സിന്‍ നല്‍കുന്നതില്‍ വന്ന കുറവാണ് ക്ഷാമത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.