മനാമ: നിയമ വിധേയമായല്ലാതെ ഇപ്പോള്‍ ബഹ്റൈനില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികള്‍ മാര്‍ച്ച് നാലാം തീയ്യതിക്ക് മുമ്പ് തങ്ങളുടെ രേഖകള്‍ ശരിയാക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഫ്ലെക്സി പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ അത്തരം പെര്‍മിറ്റുകള്‍ ഉണ്ടായിരുന്നവരും തൊഴില്‍ രേഖകള്‍ ശരിയാക്കണം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്കി. അടുത്ത മാസം ആദ്യം മുതല്‍ തന്നെ ബഹ്റൈനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ ആരംഭിക്കുകയും നിയമലംഘകരെ കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും നാടുകടത്തുകയും ചെയ്യും.