സംസ്ഥാനത് വീണ്ടും ഭക്ഷ്യവിഷബാധ: ഹോട്ടൽ ഉടമകളെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

    കൊച്ചി: എറണാകുളം പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും കഴിച്ചവർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ. 60 ന് മുകളിൽ ആളുകളാണ് ചികിത്സ തേടിയത്. സംഭവത്തിൽ ഹോട്ടൽ ഭക്ഷ്യവിഷബാധയിൽ ഹോട്ടൽ ഉടമകളുടെ അറസ്റ്റ് ഉണ്ടായേക്കും . ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഹോട്ടൽ ഉടമകൾക്കെതിരെ പറവൂർ പോലീസ് കേസെടുത്തിരിക്കുന്നത്.

    ഭക്ഷ്യ സുരക്ഷാ വിഭാഗം ശേഖരിച്ച ഭക്ഷണസാധനങ്ങളുടെ സാമ്പിളിന്റെയും പരിശോധനാഫലത്തിന്റെയും, ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഹോട്ടലിനെതിരെ നടപടി എടുത്തിരിക്കുന്നത്. . സംഭവത്തിൽ ആരോഗ്യവകുപ്പ് ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അടിയന്ത പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശിച്ചു . ഹോട്ടലിലെ ഭക്ഷണസാധങ്ങളുടെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്നലെ ശേഖരിച്ചിരുന്നു. ഇതിന്റെ പരിശോധന ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭ്യമാകും. ഹോട്ടലിലെ ഭക്ഷണസാധനങ്ങളിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്ന് കണ്ടെത്തിയാൽ ഹോട്ടലിനെതിരെ ശക്തമായ കൂടുതൽ നടപടികൾ ഉണ്ടാകും.