ഭക്ഷ്യ സുരക്ഷാവകുപ്പിൽ നിയമ വിഭാഗം,ലൈസൻസ് സസ്പെൻഡ് ചെയ്താൽ മറ്റൊരിടത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ല

കോഴിക്കോട് :ഭക്ഷ്യ സുരക്ഷയുടെ പേരില്‍ ലൈസന്‍സ് റദ്ദാക്കിയ ഹോട്ടലുകള്‍ക്ക് മറ്റൊരിടത്ത് അതേസ്ഥാപനം തുടങ്ങാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമ വിഭാഗം തുടങ്ങും. പഴകിയ ഭക്ഷണം പിടിക്കുന്നത് അടക്കമുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കും, ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ലൈസന്‍സ് റദ്ദായ സ്ഥാപനങ്ങള്‍ പുനസ്ഥാപിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണറുടെ അനുമതി വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.