ന്യൂ ഡൽഹി :കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ വകഭേദങ്ങളെക്കുറിച്ചും നിലവിലുള്ള കണക്കുകൾ അനുസരിച്ചു കോവിഡ് വാക്സിന്റെ നാലാമത്തെ ഡോസിന്റെ ആവശ്യകതയില്ലെന്ന് ഐ.സി.എം.ആർ പകർച്ചവ്യാധി സാംക്രമിക രോഗ വിഭാഗം മുൻ മേധാവി ഡോ. രാമൻ ഗംഗഖേത്കർ. ഏതെല്ലാം വാക്സിൻ എടുത്താലും അതിനൊക്കെ മുകളിൽ വൈറസിന് ജനിതക വ്യതിയാനം ഉണ്ടാകുമെന്നും അത് രോഗബാധക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും മാസ്ക് ധരിക്കുന്നത് പോലുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.