
കാക്കനാട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാനേജുമെന്റ് ഫെസ്റ്റായ ഇന്‍ഫ്‌ളോറെ-2022ന് വേദിയായി കാക്കനാട് രാജഗിരി കോളേജ് ക്യാമ്പസ്. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ഫെസ്റ്റില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 450 കോളേജുകളില്‍നിന്നായി 3000 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
രാജഗിരി വാലി ക്യാമ്പസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് മണവാളന്‍ സി.എം.ഐ അധ്യക്ഷനായ സമാപന സമ്മേളനത്തില്‍ പ്രമുഖ സിനിമാതാരം ടിനി ടോം മുഖ്യ അതിഥിയായി. മികച്ച പ്രകടനങ്ങളിലൂടെ ബാംഗളൂര്‍ ക്രൈസ്റ്റ് ഡീമ്ട് ടു ബി യൂണിവേഴ്‌സിറ്റി ഫെസ്റ്റില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.
രാജഗിരി ഇന്‍ഫ്ളോറെ മാനേജുമെന്റ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കോര്‍പ്പറേറ്റ് വാക്ക്