തിരുവനന്തപുരം: സഞ്ചാരിക്ക് മാര്ഗദര്ശിയകാന് കേരള ടൂറിസം വകുപ്പിന്റെ വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് മായ പ്രവര്‍ത്തനമാരംഭിച്ചു. ടുറിസവുമായി ബന്ധപ്പെട്ട് എഐ സഹായത്തോടെ വാട്സാപ്പിലൂടെ സഞ്ചാരികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്ന ചാറ്റ്ബോട്ട് സംവിധാനമാണ് മായ. കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പൂര്‍ണ വിവരങ്ങള്‍ മായയില്‍ ലഭിക്കും.
7510512345 എന്ന നമ്പരിലുള്ള കേരളടൂറിസം ബിസിനസ് അക്കൗണ്ടിലേക്കാണ് സന്ദേശം അയക്കേണ്ടത്. അപ്പോള്‍ത്തന്നെ സഞ്ചാരികളുടെ സഹായത്തിന് ചാറ്റ്ബോട്ട് റെഡിയാവും. എക്സ്പ്ലോര്‍ കേരള എന്ന ഓപ്ഷന് തെരഞ്ഞെടുക്കുന്നതോടെ ഉത്തരങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെടും.
ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍, എക്കോ ടൂറിസം, ഫെസ്റ്റിവല്‍സ് തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ ഇതില്‍ ലഭ്യമാണ്. ഉത്സവങ്ങള്‍, മ്യൂസിയം, ഹില്‍ സ്റ്റേഷന്, തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിങ്ങനെ നിരവധി ഉപവിഭാഗങ്ങളില്‍ നിന്നുള്ള വിവരങ്ങളും ലഭിക്കും.
ഒരോ സ്ഥലങ്ങളുടെയും ചിത്രങ്ങളും, യൂട്യൂബ് വിഡിയോയും ബോട്ടില്‍ ലഭ്യമാണ്. സഞ്ചാരികള്‍ക്ക് ആവശ്യമായ ബ്രോഷറുകളും പോസ്റ്ററുകളും ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.