തിരുവനന്തപുരം: കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ദുരന്തനിവാരണ ആക്ട് അനുസരിച്ച് കേരളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളാണ് പിന്‍വലിച്ച് ഉത്തരവായത്.
ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടരണമെന്നും മാസ്ക്കുകള്‍ ഉപയോഗിക്കുന്നതും കൈളുടെ ശുചിത്വവും പാലിക്കുന്നതില്‍ ശ്രദ്ധ വേണമെന്നും സര്‍ക്കാര്‍ ഓര്‍മ്മിപ്പിക്കുന്നു