തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ) മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വെല്ലുവിളികൾ നേരിടുന്ന തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന വനിതകളെ ആദരിക്കുന്നു. തമ്പാനൂർ ഹോട്ടൽ അപ്പോളോ ഡിമോറയിൽ രാവിലെ 8.30ന് നടക്കുന്ന ചടങ്ങിൽ വനിതകളുടെ ജീവിതകഥ ആസ്പദമാക്കി രചിച്ച ‘ഉയരെ’ എന്ന പുസ്തക പ്രകാശനത്തിന്റെയും ഏകദിന ശില്പശാലയുടെയും ഉദ്ഘാടനം വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.
വനിതാ ശിശുവികസനവും ആരോഗ്യവും വകുപ്പ് മന്ത്രി വീണാ ജോർജ് വനിതകളെ ആദരിക്കും. കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, പ്ലാനിംഗ് ബോർഡ് അംഗങ്ങളായ ഡോ. രവിരാമൻ, പ്രൊഫ. മിനി സുകുമാർ, കിലെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങായ ടി.കെ. രാജൻ, ജി. ബൈജു, കെ. മല്ലിക, പി.കെ. അനിൽ കുമാർ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, സീനിയർ ഫെലോ ജയൻ കിരൺ എന്നിവർ പങ്കെടുക്കുമെന്ന് കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.