തിരുവനന്തപുരം: എ.എ റഹിം സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. യുവ പ്രാതിനിധ്യം പരിഗണിച്ചാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായ റഹീമിനെ സി.പി.എം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.
മുഹമ്മദ് റിയാസിന്റെ പിന്മുറക്കാരനായാണ് ഡി.വൈ.എഫ്.ഐയുടെ അമരത്തേയ്ക്ക് റഹിം എത്തുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്നിട്ടുകൂടി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്ക് റഹിമിനെ പരിഗണിച്ചിരുന്നില്ല.