കൊച്ചി: സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ കോവിഡാനന്തര രോഗങ്ങളുടെയും ജീവിതശൈലി രോഗങ്ങളുടെയും നിര്‍ണയവും തുടര്‍ചികിത്സയും ലക്ഷ്യമിട്ട് മൊബൈല്‍ ക്ലിനിക്ക് പര്യടനം തുടങ്ങി. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ദേശീയാരോഗ്യ ദൗത്യം, എറണാകുളം കരയോഗം, ഭാരത് പെട്രോളിയം കോര്‍രപ്പറേഷന്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് രോഗനിര്‍ണയ തുടര്‍ ചികിത്സാ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
ദര്‍ബാര്‍ഹാള്‍ റോഡില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് മൊബൈല്‍ ക്ലിനിക്കിന്റെ ഫ്‌ളാഗ് ഓഫ് നി!ര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ശ്രീദേവി, ദേശീയാരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജിത് ജോണ്‍, എറണാകുളം കരയോഗം സെക്രട്ടറി രാമചന്ദ്രന്‍, ആരോഗ്യ വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി.എന്‍. ശ്രീനിവാസന്‍, ഡോ. പാര്‍വതി, ഡോ. ബാബു ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ തീരമേഖലയിലാണ് മൊബൈല്‍ ക്ലിനിക്ക് ആദ്യഘട്ടത്തില്‍ പര്യടനം നടത്തുന്നത്. സൗജന്യമായി രോഗനിര്‍ണയവും തുടര്‍ചികിത്സയ്ക്കുള്ള മാര്‍ഗനിര്‍ദേശവും ക്ലിനിക്കില്‍ ലഭിക്കുമെന്ന് ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ !ഡോ. സജിത് ജോണ്‍ പറഞ്ഞു