കെ.പി.എ.സി ലളിതയ്ക്ക് വിട

തിരുവനന്തപുരം: മലയാള സിനിമാ ലോകത്തിന് നഷ്ടത്തിന്റെ തുടര്‍ക്കഥ നല്‍കി അഭിനയ പ്രതിഭകളിലെ കുലപതി കെ.പി.എ.സി ലളിത അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍.

ചൊവ്വാഴ്ച വൈകിട്ട് തൃപ്പൂണിത്തുറയിലെ മകന്റെ ഫഌറ്റില്‍വച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി രോഗബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്നു. 500ല്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. അന്തരിച്ച സംവിധായകന്‍ ഭരതന്‍ ആയിരുന്നു ഭര്‍ത്താവ്. നടന്‍ സിദ്ധാര്‍ത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു.