അഹമ്മദാബാദ് സ്‌ഫോടന പരമ്പര: 38 പ്രതികള്‍ക്ക് വധശിക്ഷ

    അഹമ്മദാബാദ്: 2008-ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസില്‍ പ്രതികളില്‍ 38 പേര്‍ക്ക് വധശിക്ഷ. കേസില്‍ വിചാരണ നേരിട്ട 49 പ്രതികളില്‍ 38 പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ശേഷിക്കുന്ന 11 പേര്‍ക്ക് മരണംവരെ ജീവപര്യന്തം തടവ് വിധിച്ചു.

    2008-ലാണ് രാജ്യത്തെ നടുക്കിക്കൊണ്ട് അഹമ്മദാബാദില്‍ സ്‌ഫോടന പരമ്പര അരങ്ങേറിയത്. സിവില്‍ ആശുപത്രി, എല്‍.ജി ആശുപത്രി, ബസുകള്‍, പാര്‍ക്ക് ചെയ്തിരുന്ന സൈക്കിളുകള്‍, കാറുകള്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി 22 ബോംബുകളാണ് പൊട്ടിയത്. 56 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനങ്ങളില്‍ 200 ഓളം പേര്‍ക്ക് പരിക്കേറ്റു. രണ്ട് ബോംബുകള്‍ പൊട്ടാതെ കണ്ടെത്തിയിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏഞ്ഞെടുത്ത് ഇന്ത്യം മുജാഹിദീന്‍(ഐ.എം) രംഗത്തെത്തിയിരുന്നു.