കൊച്ചി: അല്ലു അര്‍ജുന്‍ നായകനും ഫഹദ് ഫാസില്‍ വില്ലനുമായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ പുഷ്പ: ദി റൈസ് ഭാഗം 1ന്റെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ്പം പ്രൈം വീഡിയോയില്‍ വെള്ളിയാഴ്ച (ജനുവരി 7) മുതല്‍ ആരംഭിക്കും. സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് മൈത്രി മൂവി മേക്കേഴ്‌സും മുട്ടംസെട്ടി മീഡിയയും ചേര്‍ന്ന് നിര്‍മിച്ച പുഷ്പയില്‍ രശ്മിക മന്ദന്നയും അഭിനയിക്കുന്നു. ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ പുഷ്പ മലയാളത്തിനു പുറമെ തമിഴിലും കന്നടയിലും ലഭ്യമാകും.
ആന്ധ്രാപ്രദേശില്‍ തലയെടുപ്പോടെ നിലകൊള്ളുന്ന നിബിഢവും വന്യവുമായ ശേഷാചലം കാടുകളിലേക്കാണ് പുഷ്പ: ദി റൈസ്ഭാഗം 1 പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇവിടെ അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന പുഷ്പ രാജ് എന്ന ലോറി െ്രെഡവര്‍ രക്തചന്ദന കള്ളക്കടത്തില്‍ പങ്കാളിയാണ്. വേഗതയേറിയ കട്ടുകളും ആക്ഷന് ഇണങ്ങുന്ന ചടുലമായ മേക്കിംഗും പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ പോന്നതാണ്. ഇവിടെ ശരിയും തെറ്റും ഇല്ല, മോശം മനുഷ്യരുമില്ല ചാരനിറത്തിലുള്ള വ്യത്യസ്ത നായകന്മാര്‍ മാത്രം. തീയറ്റര്‍ റിലീസ് ചെയ്ത ഡിസംബര്‍ 17നു തന്നെ മികച്ച അഭിപ്രായം നേടി ആരംഭിച്ച മുന്നേറ്റമാണ് ഒടിടിയിലും ആവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്.
ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ പുതുവര്‍ഷത്തിന് ആവേശകരമായ തുടക്കം നല്‍കുന്നതില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്ന് െ്രെപം വീഡിയോയുടെ ഇന്ത്യന്‍ കണ്ടെന്റ് ലൈസന്‍സിംഗ് മേധാവി മനീഷ് മെന്‍ഗാനി പറഞ്ഞു. ”ഞങ്ങളുടെ പ്രാദേശിക ഭാഷാ ഉള്ളടക്കത്തിന്റെ വലിയ ശേഖരത്തിലേക്ക് ആവേശകരമായ ഒരു പുതിയ കൂട്ടിച്ചേര്‍ക്കലാകും ഈ ത്രില്ലര്‍,’ അദ്ദേഹം പറഞ്ഞു.
‘ആദ്യമായി ഈ സിനിമ ബോക്‌സ് ഓഫീസില്‍ ഹിറ്റാക്കിയതിന് ആരാധകരോടും പ്രേക്ഷകരോടും അവരുടെ സ്‌നേഹത്തിനും അഭിനന്ദനത്തിനും ഞാന്‍ നന്ദി പറയുന്നു. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ നടക്കുന്ന കഥയാണിത്. രക്തചന്ദനക്കടത്തിന്റെ ആഴങ്ങളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടു പോകണമെന്ന ആശയം കുറച്ച് നാളുകളായി മനസ്സിലുണ്ടായിരുന്നു. സിനിമ നന്മയുടെയും തിന്മയുടെയും ഭാഗം പിടിക്കുന്നതിനേക്കാളുപരിയായി ആക്ഷന്റെയും ഡ്രാമയുടെയും ഒരു മുഴുനീള ദൃശ്യവിസ്മയം തീര്‍ക്കാനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്,’ പുഷ്പയുടെ എഴുത്തുകാരനും സംവിധായകനുമായ സുകുമാര്‍ പറഞ്ഞു.
സിനിമയിലെ തന്റെ വേഷത്തെക്കുറിച്ച് സംസാരിച്ച അല്ലു അര്‍ജുന്‍ പറഞ്ഞത് തിരക്കഥ വായിച്ചപ്പോള്‍ത്തന്നെ അത് തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നിയെന്നാണ്, ‘പതിയെ പതിയെ ഉയരുന്ന ഒരു അധഃസ്ഥിതന്റെ കഥ അവിശ്വസനീയമാണെന്ന് തോന്നാമെങ്കിലും സിനിമയില്‍ അവന്റെ ഉയര്‍ച്ച അവതരിപ്പിച്ച രീതിയും സൂക്ഷ്മതയും പുഷ്പയെ എന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ പ്രൊജക്റ്റാക്കുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ െ്രെപം വീഡിയോയില്‍ റിലീസ് ചെയ്യുന്നതിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഈ ചിത്രം എത്തുമെന്നതിലും ഞാന്‍ തികച്ചും ആവേശഭരിതനാണ്,’ അല്ലു അര്‍ജുന്‍ പറഞ്ഞു.
”പ്രേക്ഷകര്‍ സിനിമയെ ഇത്രയധികം പ്രശംസിച്ചപ്പോള്‍ മാസങ്ങളോളം നീണ്ട പ്രയത്‌നവും പരിശീലനവും ഫലം കണ്ടു”, രശ്മിക മന്ദന്ന പറഞ്ഞു. ”അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ മികച്ച അഭിനേതാക്കളോടൊപ്പം പ്രവര്‍ത്തിച്ചത് എന്നെ സംബന്ധിച്ചിടത്തോളം പ്രധാന നേട്ടങ്ങളില്‍ ഒന്നാണ്. അതുല്യമായ കഥാസന്ദര്‍ഭങ്ങളും ശക്തമായ ആഖ്യാനവും അതുപോലെ തന്നെ ബഹുമുഖമായ കഥാപാത്ര രേഖാചിത്രങ്ങളും ഈ സിനിമയെ ജീവസുറ്റതാക്കുന്നു,’ ര്ശ്മിക പറഞ്ഞു.
‘പുഷ്പ: ദി റൈസ്പാര്‍ട്ട് 1 തനിക്ക് തെലുങ്കില്‍ മികച്ച അരങ്ങേറ്റം സമ്മാനിച്ചെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ‘എന്റെ കഥാപാത്രത്തെ രൂപപ്പെടുത്തിയ രീതി, സംഭാഷണങ്ങള്‍, ആക്ഷന്‍ സീക്വന്‍സുകള്‍ തുടങ്ങി എല്ലാ ഘടകങ്ങളും കഥാഗതിയില്‍ സങ്കീര്‍ണ്ണമായി ഇഴചേര്‍ന്നിരിക്കുന്നു. അത്തരം സവിശേഷതകളുള്ള ഒരു വേഷം ചെയ്യുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചു. െ്രെപം വീഡിയോയിലൂടെ ഈ സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേയ്‌ക്കെത്തുമ്പോള്‍ അഭിനയത്തിന്റെ ഞാനും വളരെ ആവേശത്തിലാണ്,’ ഫഹദ് പറഞ്ഞു.