രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. പ്രതിദിന രോഗികളുടെ എണ്ണം 58000 ആയി ഉയര്‍ന്നു. ഒറ്റദിവസം 56 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

രോഗ പ്രതിരോധത്തിനായി മിക്ക സംസ്ഥാനങ്ങള്‍ വാരാന്ത്യ കര്‍ഫ്യൂ നടപ്പിലാക്കാനുള്ള നീക്കത്തിലാണ്. ഡല്‍ഹിക്ക് പുറമെ യു.പി അടക്കമുള്ള സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയേക്കും. കേരളത്തില്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നുള്ളവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തമിഴ്‌നാടിന്റെ തീരുമാനം. ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനുകള്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ മാത്രമുള്ളവരെയാണ് തമിഴ്‌നാട് അതിര്‍ത്തികളില്‍ പ്രവേശനം അനുവദിക്കുന്നുള്ളു.