ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ മൂന്നുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗബാധിതരുടെ എണ്ണം 3,06,064 ആയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് 17.78ല്‍ നിന്നും 20.75 ആയും ഉയര്‍ന്നു.
കണക്കുകള്‍ പ്രകാരം കര്‍ണാടകയാണ് കോവിഡ് രോഗികളുടെ നിരക്കില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത്. കേരളം രണ്ടാം സ്ഥാനത്താണ്. കേരളത്തിലും കോവിഡ് വ്യാപനം രൂക്ഷമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനുള്ള മുന്‍കരുതലുകളുമായി സര്‍ക്കാര്‍ മൂന്നോട്ട് പോവുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍, മറ്റ് മുന്നൊരുക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കോവിഡ് അവലോകന യോഗം ഇന്ന് ചേരും.