ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയ കോവാക്സിൻ ഉൾപ്പെടെയുള്ള കോവിഡ് വാക്സിൻ മുഴുവൻ ഡോസും പൂർത്തിയാക്കിയവർക്ക് നവംബർ 22 മുതൽ യുകെയിൽ പ്രവേശിക്കാൻ ക്വാറന്റൈൻ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് അറിയിച്ചു. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള അംഗീകൃത കോവിഡ് വാക്സിനുകളുടെ പട്ടികയിൽ ഇന്ത്യയുടെ കോവാക്സിനും ഉൾപ്പെടുത്തുമെന്ന് യുകെ സർക്കാർ അറിയിച്ചു.
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം. കഴിഞ്ഞ മാസം കോവിഷീൽഡും യുകെയുടെ അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.