തിരുവനന്തപുരം: പൊതുജനത്തിന്റെ നടുവൊടിച്ച് കുതിച്ചുപാഞ്ഞ പ്രെട്രോള്‍ ഡീസല്‍ വിലയ്ക്ക് താല്‍ക്കാലിക കടിഞ്ഞാണിട്ട് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് ഡീസലിന് 12.33 രൂപയും പെട്രോളിന് 6.57 രൂപയും കുറഞ്ഞു. എങ്കിലും സംസ്ഥാനത്ത് പെട്രോള്‍വില ഇപ്പോഴും 100ന് മുകളില്‍ തുടരുകയാണ്.
ഇന്ധനവിലയില്‍ എക്സൈസ് തീരുവ കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം മുഖം രക്ഷിക്കാനുള്ള നടപടിയാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. പെട്രോള്‍ ഡീസല്‍ എക്സൈസ് തീരുവ ഇനിയും കുറയ്ക്കണം. സംസ്ഥാനത്തെ നികുതി കുറയ്ക്കുന്നതില്‍ അനുയോജ്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പെട്രോള്‍ ഡീസല്‍ വില വര്‍ധനവിന് എതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങളുയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ് സംഭവിച്ചത് വില കുറച്ചതിന് മുമ്പുള്ള ഒക്ടോബര്‍ മാസത്തിലാണെന്നതും ശ്രദ്ധേയമാണ്.