മുല്ലപ്പെരിയാർ ഡാം ഷട്ടർ പൂർണമായും അടച്ചു

മുല്ലപ്പെരിയാർ ഡാം ഷട്ടർ പൂർണമായും അടച്ചു. 141 അടിയാണ് ഇപ്പോൾ മുല്ലപ്പെരിയാറില്‍ ജലനിരപ്പ്. ഇന്ന് രാവിലെ എട്ട് മണിക്കാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി തുറന്ന മുല്ലപ്പെരിയാർ ഡാം ഒരു ഷട്ടർ അടച്ചത്. തമിഴ്‌നാട് 2000 ഘനയടിക്ക് മുകളിൽ വെള്ളമാണ് കൊണ്ടു പോകുന്നത്. 2131 ഘനയടി വെള്ളം ഇപ്പോള്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്.