മാധ്യമരംഗത്തെ അസംഘടിത തൊഴിലാളികൾക്കായി ഇ- ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന് തൊഴിലാളികളുടെ വിവരശേഖരണം പ്രധാനപ്പെട്ടതാണെന്ന് സുരേഷ് ഗോപി എം.പി. സിനിമാ മേഖലയിലെയും മറ്റ് ദൃശ്യ-ശ്രാവ്യ മാധ്യമരംഗത്തെയും തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഇ- ശ്രം രജിസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇ – ശ്രം രജിസ്ട്രേഷനുള്ള പ്രായപരിധി വർദ്ധിപ്പിക്കുന്ന കാര്യം കേന്ദ്ര തൊഴിൽവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ നടന്ന രജിസ്ട്രേഷൻ ക്യാമ്പിന് പോസ്റ്റൽ വകുപ്പ്, കോമൺ സർവീസ് സെന്റെർ എന്നിവർ സാങ്കേതിക പിന്തുണ നൽകി.