ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ താല്പര്യ സംരക്ഷണാർത്ഥം ആവശ്യമായ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ബാങ്കുകൾ/NBFC എന്നിവർക്കു വേണ്ടി റിസർവ് ബാങ്ക് ഇറക്കിയിട്ടുള്ള ഫെയർ പ്രാക്റ്റീസ് കോഡ് (FAIR PRACTICE CODE) നിലവിലുണ്ട്.
അവയിൽ പ്രധാനപ്പെട്ടവ;
1. ക്രെഡിറ്റ് കാർഡ് നൽകുമ്പോൾ വിശദമായ Terms and Conditions ഉപഭോക്താവിനെ അറിയിക്കേണ്ടതാണ്.
2. ബാങ്കുകൾ പേയ്മെന്റിനു രണ്ടാഴ്ച മുൻപെങ്കിലും അക്കൗണ്ട്സ് സ്റ്റേറ്റ്മെന്റ് അയച്ചുകൊടുക്കേണ്ടതാണ്. പരാതി ഉണ്ടെങ്കിൽ 60 ദിവസത്തിനുള്ളിൽ പരിഹരിക്കേണ്ടതാണ്.
3. കാർഡ് ഹോൾഡറുടെ അറിവിലും സമ്മതത്തിലും ഇല്ലാത്ത പലിശനിരക്ക് വസൂൽ ചെയ്യുവാനുള്ള അധികാരം ബാങ്കിനില്ല.
4. കാർഡ് ഹോൾഡർ, കാർഡ് ബാങ്കിന് തിരിച്ചു കൊടുക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റു ചാർജുകൾ ഇല്ലാതെ തന്നെ ബാങ്ക് കാർഡ് തിരിച്ചെടുക്കേണ്ടതാണ്.
5. ക്രെഡിറ്റ് കാർഡ് ഓപ്പറേഷന് വേണ്ടി ബാങ്ക് നിയമിക്കുന്ന Direct Selling Agent നെ കുറിച്ചുള്ള വിവരങ്ങൾ ബാങ്കിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതും, ഉപഭോക്താവ് ചോദിച്ചാൽ കൊടുക്കേണ്ടതും ആകുന്നു.
6. ഉപഭോക്താവ് ആവശ്യപ്പെടാതെ ബാങ്ക്/NBFC ക്രെഡിറ്റ് പരിധി ഉയർത്തുവാൻ പാടുള്ളതല്ല.
7. തിരിച്ചടവിൽ വീഴ്ച വരുത്തിയ ഉപഭോക്താവിനെ കുറിച്ചുള്ള വിവരങ്ങൾ CIBIL പോലുള്ള ക്രെഡിറ്റ് റേറ്റിംഗ് കമ്പനിയെ അറിയിക്കുന്നതിനു മുൻപ് ഉപഭോക്താവിനെ അറിയിക്കേണ്ടതാണ്.