കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സ് റെയിഡ്. എന്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്നത് വ്യക്തമല്ല.
ഓണറേറിയം, റോഡ് നിര്‍മ്മാണം എന്നിവയല്‍ ക്രമക്കേടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്നും സൂചനയുണ്ട്. എന്നാല്‍ പരിശോധനയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് പരിശോധനയ്ക്ക് എത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.