തമിഴ്‌നാട്ടില്‍ കൃഷി നാശം: തക്കാളിക്കും ബീന്‍സിനും വില കുതിക്കുന്നു

    തിരുവനന്തപുരം: കേരളത്തില്‍ തക്കാളിക്കും ബീന്‍സിനും വില കുതിക്കുന്നു. കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലുണ്ടായ കൃഷി നാശമാണ് വില വര്‍ധിക്കാന്‍ കാരണമായത്. എന്നാല്‍ മറ്റ് പച്ചക്കറികളുടെ വിലയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.

    തിരുവനന്തപുരം മാര്‍ക്കറ്റില്‍ തക്കാളിക്ക് നിലവില്‍ കിലോയ്ക്ക് 60 രൂപയാണ്. രണ്ടാഴ്ചയ്ക്കിടെ തമിഴ്‌നാട്ടിലെ മൊത്ത വിതരണ ചന്തയില്‍ പത്ത് രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ ഇന്ധന വില വര്‍ധന പച്ചക്കറി വിലയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് തമിഴ്‌നാട്ടില്‍നിന്നുള്ള റിപ്പോര്‍ട്ട്. രണ്ട് മാസം മുമ്പത്തെ ചരക്ക് കൂലി തന്നെയാണ് ലോറി ഉടമകള്‍ ഇപ്പോഴും ഈടാക്കുന്നത്.