തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് മൂന്നു ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. നാളെ 12 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടും പിന്‍വലിച്ചു.
കാലാവസ്ഥാ നീരീക്ഷണ വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മാസം 26 മുതല്‍ തുലാവര്‍ഷം ആരംഭിക്കും. അതേസമയം, മഴക്കാല ക്യാമ്പുകള്‍ നാല് ദിവസം കൂടി തല്‍സ്ഥിതിയില്‍ തുടരാനാണ് തീരുമാനം. കോട്ടയം ജില്ലയില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള 33 സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.