സംസ്ഥാനത്ത് നവംബർ 9 മുതൽ സ്വാകാര്യ ബസ് ഉടമകൾ അനിശ്ചിത കാലത്തേക്ക് സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നും ബസ് മിനിമം ചാർജ് നിലവിലെ എട്ട് രൂപയിൽ നിന്ന് 12 രൂപയാക്കണം, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് മിനിമം ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ ഉന്നയിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ബസ് ഉടമക സംഘടനകളുടെ കൂട്ടായ തീരുമാനമാണ് സമരമെന്ന് ഫെഡറേഷൻ അറിയിച്ചു. ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചും ബസ് ചാർജ് വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചുമാണ് ബസ്സുടമകളുടെ സമരം.