റോം: പതിനാറാമത് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി റോമലെത്തി. ഒക്‌ടോബര്‍ 30,31 തീയതികളിലാണ് ഉച്ചകോടി നടക്കുക.
സന്ദര്‍ശന വേളയില്‍ ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രഗി, ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.
കോവിഡ് മഹാമാരിക്ക് ശേഷം ഇത് ആദ്യമായാണ് ജി-20 അംഗങ്ങള്‍ ഉച്ചകോടിക്കായി നേരിട്ട് പങ്കെടുക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് ലോകം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളും കാലാവസ്ഥാ വ്യതിയാനാവും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.