കുവൈത്തില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് തിരുത്താന്‍ അവസരം

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളിലെ പിഴവുകള്‍ തിരുത്താന്‍ അവസരം. ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പാസ്‌പോര്‍ട്ടുമായി ഒത്തുനോക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

പാസ്‌പോര്‍ട്ട്, അല്ലെങ്കില്‍ സിവില്‍ ഐഡിയുമായി മിശ്രിഫിലെ വാക്‌സിന്‍ കേന്ദ്രത്തിലെത്തിയാല്‍ സര്‍ട്ടിഫിക്കറ്റുകളിലുള്ള പിഴവുകള്‍ തിരുത്തി ലഭിക്കും. പേരിന്റെ ആദ്യ ഭാഗം വിട്ടുപോകല്‍, ആഭ്യന്തര മന്ത്രാലയത്തിനും സിവില്‍ ഇന്‍ഫര്‍മേഷന്‍ അഥോറിറ്റിയിലും രേഖകള്‍ പുതുക്കുന്നതിന് മുമ്പുള്ള പേര് വരുന്നത് തുടങ്ങിയവയാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

സര്‍ട്ടിഫിക്കറ്റിലെയും പാസ്‌പോര്‍ട്ടിലെയും വിവരങ്ങളുടെ വ്യത്യസം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധിപ്പേര്‍ക്ക് എയര്‍പോര്‍ട്ടില്‍നിന്നും യാത്ര ഉപേക്ഷിച്ച് മടങ്ങേണ്ടിവരുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തെറ്റ് തിരുത്തുന്നതിന് അടിയന്തിര സാഹചര്യമൊരുക്കിയതായി ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.