അബുദാബി: യു.എ.ഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കുള്ള ഉച്ചവിശ്രമ ആനുകൂല്യം ഇന്ന് അവസാനിക്കും. ചൂട് കണക്കിലെടുത്ത് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് വിശ്രമം അനുവദിച്ചിരുന്നത്.
ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നുമണി വരെയാണ് വിശ്രമം അനുവദിച്ചിരുന്നത്. സൂര്യാഘാത സാധ്യത കണക്കിയെടുത്തായിരുന്നു ആനുകൂല്യം. ഏതെങ്കിലും സ്ഥാപനം ഈ നിയമം ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന നിലയില്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.