നവംബർ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കും; പ്രവർത്തനം ബയോബബിൾ സംവിധാനം പ്രകാരം

നവംബര്‍ ഒന്നിന് തന്നെ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമെന്നും ബയോബബിൾ സംവിധാനം പ്രകാരമാവും സ്കൂളുകളുടെ പ്രവർത്തനമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണ ജോര്‍ജും അറിയിച്ചു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതല്‍ ചര്‍ച്ചകളുണ്ടാവുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

സ്കൂളുകൾ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകൾ എല്ലാ സ്കൂളുകളും സ്വീകരിക്കണമെന്ന് മന്ത്രിമാർ നിർദേശിച്ചു. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കുമെന്നും സ്‌കൂളുകളിലും മാസ്‌കുകള്‍ നിര്‍ബന്ധമായും കരുതണമെന്നും അവർ പറഞ്ഞു. ഈ കോവിഡ് വ്യാപന സാഹചര്യത്തിൽ സ്കൂളുകളിൽ ബയോബിബിൾ സംവിധാനം ഏർപ്പെടുത്തി സുരക്ഷ ഉറപ്പ് വരുത്തുമെന്നും ഇരു വകുപ്പുകളും വ്യക്തമാക്കി.