ഉപയോഗിക്കാൻ കഴിയാതെ കാലാവധി അവസാനിച്ച ടൂറിസ്റ്റ് വിസയുടെ കാലാവധി നീട്ടി നല്കാൻ സൗദി രാജാവിന്റെ ഉത്തരവ്

ടൂറിസ്റ്റ് വിസയെടുത്തിട്ട് കോവിഡ് പ്രതിസന്ധി കാരണം സൗദി അറേബിയയിലേക്ക് വരാന്‍ സാധിക്കാതെ വിസ കാലാവധി അവസാനിച്ച ടൂറിസ്റ്റ് വിസകൾ ഉള്ളവർക്ക് ഇത് സന്തോഷവാർത്ത. 2021 മാര്‍ച്ച് 24 ന് മുമ്പ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇഷ്യു ചെയ്ത് ഉപയോഗിക്കാത്ത എല്ലാ വിസകൾക്കും കാലാവധി നീട്ടി നൽകാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.

ഇതനുസരിച്ച് കാലാവധി കഴിഞ്ഞ വിസകളുടെ കാലാവധി ദീർഘിപ്പിച്ചതായും ഈ വിവരം വിസ കോപ്പി സഹിതം എല്ലാവരെയും ഇമെയില്‍ വഴി അറിയിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.