തൃശൂര്‍: പാലിയേക്കരയില്‍ പുതുക്കിയ ടോള്‍ നിരക്ക് നിലവില്‍വന്നു. നാലുചക്ര വാഹനങ്ങള്‍ അടക്കമുള്ള ചെറുവാഹനങ്ങള്‍ ഒരു ഭാഗത്തേയ്ക്ക് ഇനി 5 രൂപ അധികം നല്‍കണം. അതേസമയം, നടപടിയ്ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കാര്‍, ജീപ്പ്, വാന്‍ ഉള്‍പ്പടെയുള്ള ചെറുവാഹനങ്ങള്‍ക്ക് ഒരുഭാഗത്തേയ്ക്ക്75 രൂപ ഉണ്ടായിരുന്നത് 80 രുപയായും, ഒന്നിലധികം യാത്രകള്‍ക്ക് 110 രൂപ എന്നത് 120 രൂപയായും വര്‍ധിച്ചു.
കരാര്‍ അടിസ്ഥാനത്തില്‍ 2028 വരെ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതിന് അനുമതിയുണ്ട്. എന്നാല്‍ നിര്‍മ്മാണത്തിന് ചിലവായതിനേക്കാള്‍ അധികം പണം ഇതുവരെ പിരിച്ചുകഴിഞ്ഞതായും സര്‍ക്കാരും കോടതിയും വിഷയത്തില്‍ ഇടപെടണമെന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.