ഇടുക്കി: ചാനല്‍ പരിപാടിയില്‍ പങ്കെടുത്തതിന് ലഭിച്ച പ്രതിഫല തുകകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്കി മുന്‍ വൈദ്യുതിവകുപ്പ് മന്തി എം.എല്‍.എ മണി. ഓണത്തോട് അനുബന്ധിച്ച് ഒരു സ്വകാര്യ ചാനലില്‍ നടന്ന പരിപാടിയില്‍ മണിയാശാന് പങ്കെടുക്കുകയും പരിപാടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തിരുന്നു.
കോമ്പയാര്‍ സെന്റ് തോമസ് സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് മണി ആശാന് ഫോണ്‍ വാങ്ങി നല്‍കിയത്. പരിപാടി കഴിഞ്ഞ് തിരിച്ച നാട്ടിലെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നകാര്യം പ്രധാന അധ്യാപകന് പറഞ്ഞ് എം.എല്‍.എ അറിഞ്ഞത്. അപ്പോള്‍ കയ്യിലുണ്ടായിരുന്ന പരിപാടിയുടെ പ്രതിഫലം ഉടന്‍തന്നെ ഫോണുകള്‍ വാങ്ങുന്നതിനായി അദ്ദേഹം മുടക്കുകയായിരുന്നു.