രാജ്യത്ത് പാചകവാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 73 രൂപ 50 പൈസയുമാണ് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന് 891 രൂപ 50 പൈസയും വാണിജ്യ സിലിണ്ടറിന് 1692 രൂപ 50 പൈസയുമാണ് പുതിയ വില. തുടര്‍ച്ചയായി മൂന്നാം മാസത്തിലാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. ജൂലൈ, ആഗസ്ത് മാസങ്ങളിലും വില വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.
അതേസമയം രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയും കുറഞ്ഞു.