കേരളത്തിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഒക്ടോബർ അവസാനം വരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് വ്യാപനവും നിപ്പയും കൂടി കണക്കിലെടുത്താണു കർണാടകയുടെ നിർദേശമെന്നാണു റിപ്പോർട്ട്. കേരളത്തിലുള്ള മലയാളികൾ ഈ കാലയളവിൽ കർണാടകയിലേക്ക് വരരുതെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദേശം ഉണ്ട്.
കർണാടകയിൽ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോൾ മടക്കി വിളിക്കരുതെന്ന് സംസ്ഥനത്തെ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിലല്ലാതെ കേരള സന്ദർശനം ഒഴിവാക്കണമെന്നാണ് കർണാടക സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.