കൊവിഡ് വ്യാപനതോത് കുറഞ്ഞതോടെ മാസ്‍ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തർ. ഇളവുകൾ ഒക്ടോബർ മൂന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് പുതിയ ഇളവുകള്‍ സംബന്ധിച്ച തീരുമാനം എടുത്തത്.
ഇളവുകളും നിർദേശങ്ങളും;
- വീടുകള്‍ക്ക് പുറത്തുപോകുമ്പോള്‍ മൊബൈല്‍ ഫോണുകളില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തനക്ഷമമായിരിക്കണം
- തുറസായ പൊതുസ്ഥലങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി മാസ്‍ക് ഒഴിവാക്കാം
- കെട്ടിടങ്ങള്‍ പോലെ അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ എല്ലാവരും തുടര്‍ന്നും മാസ്‍ക് ധരിക്കണം
- മാര്‍ക്കറ്റുകളിലും മറ്റും സംഘടിപ്പിക്കുന്ന പൊതു പരിപാടികള്‍, എക്സിബിഷനുകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവിടങ്ങില്‍ തുടര്‍ന്നും മാസ്‍ക് നിര്‍ബന്ധമാണ്. പള്ളികള്‍, സ്‍കൂളുകള്‍, സര്‍വകലാശാലകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളുടെ പരിസരങ്ങളിലും മാസ്‍ക് ധരിക്കണം.
- തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുമ്പോഴും ഉപഭോക്താക്കളുമായി സംസാരിക്കേണ്ടി വരുന്ന തരത്തിലുള്ള ജോലികള്‍ ചെയ്യുന്നവരും ജോലിയിലുടനീളം മാസ്‍ക് ധരിക്കണം