സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് അവലോകന യോഗം ചേരും. രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) പരിഗണിച്ചാകും ഇളവുകളിൽ തീരുമാനമെടുക്കുക.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും അനുമതി നല്‍കുന്ന കാര്യം പരിഗണിച്ചേക്കും. ഹോട്ടലുടമകളുടെയും ബാറുടമകളുടെയും ഏറെ നാളത്തെ ആവശ്യമാണിത്.
തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തിലും ചര്‍ച്ച ഉണ്ടായേക്കും. എന്നാല്‍ ടിപിആര്‍ കുറയാതെ തുടരുന്നത് ഇളവുകള്‍ അനുവദിക്കുന്നതിന് തടസമാകാനിടയുണ്ട്.