മാതൃഭൂമി ലേഖികയ്ക്ക് വാട്ട്സാപ്പിൽ മോശം സന്ദേശമയച്ച എന്‍ പ്രശാന്ത് ഐഎഎസിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. പത്രപ്രവര്‍ത്തക യൂണിയന്‍റെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ആഴക്കടൽ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് കെഎസ്ഐഎൻസി (കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ) എംഡിയായ എൻ പ്രശാന്തിനോട് മാതൃഭൂമി പത്രത്തിന്റെ കൊച്ചി യൂണിറ്റിലെ മാധ്യമപ്രവർത്തകയായ കെ പി പ്രവിതയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മോശം അനുഭവമുണ്ടായത്.
സംഭവം വിവാദമായതിനെത്തുടർന്ന്, എൻ പ്രശാന്തല്ല ഭാര്യ ലക്ഷ്മി പ്രശാന്താണ് മറുപടികൾ അയച്ചതെന്ന് പറഞ്ഞ് ലക്ഷ്മി പ്രശാന്ത് രംഗത്ത് വരുകയും ചെയ്തിരുന്നു.