രാജ്യത്തെ എല്ലാ പൗരന്മാരുടെ ആരോഗ്യ വിവരങ്ങളും അടങ്ങുന്ന ഡിജിറ്റൽ ആരോഗ്യ കാർഡ് ഉടൻ. എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ആരോഗ്യ കാർഡ് നൽകുന്നതിന് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് പ്രധാമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷന്റെ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഓരോ വ്യക്തിയുടെയും മൊബൈൽ നംബർ, ആധാർ നംബർ തുടങ്ങിയ പ്രാഥമിക വിവരങ്ങൾ ഉപയോഗിച്ചാണ് ആരോഗ്യ ഐ.ഡി സൃഷ്ടിക്കുക.
ആദ്യ ഘട്ടത്തിൽ പൈലറ്റ് പദ്ധതിയായി ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലാണ് ഡിജിറ്റൽ ആരോഗ്യ കാർഡ് പദ്ധതി നടപ്പിലാക്കുന്നത്. ആശുപത്രി സന്ദർശനങ്ങൾ, ഡോക്ടർമാരെ സന്ദർശിച്ച വിവരങ്ങൾ, കഴിക്കുന്ന മരുന്നുകൾ, നടത്തിയ ടെസ്റ്റുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ ആധാറിന് സമാനമായ ആരോഗ്യ ഐഡി കാർഡ് ആയിരിക്കും ഓരോ പൗരനും ലഭിക്കുക.