യുഎഇ; അനുവദിക്കപ്പെട്ടതിലധികം ആളുകൾ വാഹനങ്ങളിൽ യാത്ര ചെയ്താൽ 3000 ദിർഹം പിഴ

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ ശിക്ഷകള്‍ പുതുക്കി നിശ്ചയിച്ചതായി അറ്റോർണി ജനറൽ അറിയിച്ചു. വാഹനങ്ങളില്‍ അനുവദനീയമായതിലധികം പേര്‍ യാത്ര ചെയ്യുന്നതിനുള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷകളിൽ മാറ്റം വന്നിട്ടുണ്ട്.

  • കാറുകളിലും പിക്ക് അപ്പ് ട്രക്കുകളിലും ബൈക്കുകളിലും മറ്റ് വാഹനങ്ങളിലും അനുവദിക്കപ്പെട്ടതിലധികം പേര്‍ യാത്ര ചെയ്‍താല്‍ 3000 ദിര്‍ഹം പിഴ അടയ്ക്കണം.
  • ബൈക്കിൽ വാഹനം ഓടിക്കുന്നയാളിന് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതി.
  • ഡ്രൈവര്‍ മാത്രമാണെങ്കില്‍ മാസ്‍ക് ധരിക്കേണ്ടതില്ല. അതുപോലെ തന്നെ ഒരു കുടുംബത്തിലെ അംഗങ്ങളും അവരുടെ വീട്ടുജോലിക്കാരും മാത്രമാണ് വാഹനത്തിലുള്ളതെങ്കിലും വാഹനത്തിനുള്ളില്‍ മാസ്‍ക് ധരിക്കേണ്ടതില്ല. ​
  • പിക്കപ്പ് ട്രക്കുകളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരു യാത്രക്കാരന് കൂടി സഞ്ചരിക്കാം. മറ്റ് വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കുമാണ് അനുമതിയുള്ളത്.
  • ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കും അവരുടെ വീട്ടുജോലിക്കാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ഈ പരിധിയില്‍ ഇളവ് ലഭിക്കും.