സ്വകാര്യ ആശുപത്രികളിൽ മുൻകൂട്ടി രെജിസ്ട്രേഷൻ ഇല്ലാതെ വാക്‌സിൻ; വാക്‌സിൻ സമയം രാത്രി 11 വരെ

എറണാകുളം: ജില്ലയിലെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ സ്വകാര്യ ആശുപത്രികളിലെ വാക്സിനേഷൻ സമയം രാത്രി 11 വരെയാക്കുന്നു. മുൻകുട്ടി രജിസ്ട്രേഷൻ ഇല്ലാതെയും ഇവിടെ വാക്സിൻ ലഭ്യമാകും. സർക്കാർ കേന്ദ്രങ്ങൾക്ക് ഒപ്പം സ്വകാര്യ ആശുപത്രികളിലെ വാക്സിൻ സൗകര്യവും ഉപയോഗിച്ച് പരമാവധി ആളുകൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം.

ഓണാഘോഷവും ആളുകളുടെ കുടിച്ചേരലും കോവിഡ് വ്യാപനത്തിന് കാരണമാകാതിരിക്കാൻ വാക്സിനേഷൻ നടപടി വേഗത്തിലാക്കാനാണ് സ്വകാര്യ ആശുപത്രികളുമായി ചേർന്ന് ഈ നടപടി എന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ആളുകൾക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ വാക്സിൻ എടുക്കാനായി മൊബെൽ യൂണിറ്റ് സജ്ജമാക്കാനും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു

ഇപ്പോൾ 3.85 ലക്ഷം ഡോസ് കോവിഷീൽ ഡും, 5919 ഡോസ് കോവാക്സീനും, 359 ഡോസ് സ്പുട്നിക് വാക്സിനും ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി ലഭ്യമാണ്.