വര്‍ഷകാല സമ്മേളനത്തില്‍ പരിചാരകരുടെ സഹായമില്ലാതെ സ്വയം കുട ചൂടിയെത്തിയ പ്രധാനമന്ത്രിക്ക് പ്രശംസയുമായി സംവിധായകന് പ്രിയദര്ശന്. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചാണ് പ്രിയദര്ശന് പ്രശംസിച്ചത്.
കേന്ദ്ര സഹമന്ത്രി വി മുരളീധരനും ബോളിവുഡ് താരം കങ്കണയും ഉള്‍പ്പടെ നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇതോടെ കുടചൂടിനില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ നിറയുകയാണ്.