കൊച്ചി: ആഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഓപ്പോ, സ്മാര്‍ട്ട്ഫോണ്‍ വീഡിയോഗ്രാഫിയില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിക്കുന്ന റെനോ6 സീരീസ് ഫോണുകള്‍ അവതരിപ്പിച്ചു. 5ജി സൂപ്പര്‍ ഫോണുകളായ ഓപ്പോ റെനോ6 പ്രോ 5ജി, റെനോ6 5ജി എന്നീ മോഡലുകള്‍ക്കൊപ്പം, പുതിയ നീല വര്‍ണത്തിലുള്ള എന്‍കോ എക്സ് വയര്‍ലെസ് ഇയര്‍ഫോണുകളും പുറത്തിറക്കിയിട്ടുണ്ട്. റിനോ6 പ്രോ 5ജി (12 ജിബി+256 ജിബി) 39,990 വിലയില്‍ ഫ്ളിപ്പ്കാര്‍ട്ടിലും എല്ലാ മുന്‍നിര റീട്ടെയില്‍ ഷോപ്പുകളിലും ലഭ്യമാകും. റെനോ6 5ജി (8 ജിബി+128ജിബി) ഫ്ളിപ്പ്കാര്‍ട്ടില്‍ മാത്രം 29,990 രൂപയ്ക്ക് ലഭിക്കും. ജൂലൈ 20 മുതല്‍ വില്‍പന തുടങ്ങും. ഫോണ്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സ്‌കീമുകളും ഓഫറുകളും ഓപ്പോ ലഭ്യമാക്കിയിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിന്, സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ആദ്യ ബൊകെ ഫ്ളെയര്‍ പോര്‍ട്രെയിറ്റ് വീഡിയോ, ആന്റി ഗ്ലെയര്‍ ഗ്ലാസോടു കൂടിയ റെനോ ഗ്ലോ ഡിസൈന്‍, എഐ ഹൈലൈറ്റ് വീഡിയോ എന്നിവയുമായാണ് ഓപ്പോ റെനോ6 സീരീസ് എത്തുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 900 ചിപ്സെറ്റ് കരുത്തുമായെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആണ് ഓപ്പോ റെനോ6
5 ജി. മീഡിയടെക് ഡൈമെന്‍സിറ്റി 1200 ആണ് റെനോ6 പ്രോ 5ജിക്ക് കരുത്താകുന്നത്. 65 വാട്ട് സൂപ്പര്‍വൂക്ക് അതിവേഗ ചാര്‍ജിങ്, കളര്‍ ഒഎസ് 11.3, സ്ലിം ഡിസൈന്‍, ഡോള്‍ബി അറ്റ്ബോസ് തുടങ്ങിയ സവിശേഷതകളും പുതിയ റിനോ6 സീരിസിനുണ്ട്. ഇന്‍ഡിസ്പ്ലേ ഫിംഗര്‍പ്രിന്റിലാണ് സുരക്ഷ സംവിധാനം.
ഇരുമോഡലുകളിലും ശക്തമായ എഐ 64 എംപി ക്വാഡ് മെയിന്‍ ക്യാമറയും 32 എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്. 8 മെഗാപിക്സല്‍ വൈഡ് ആംഗിള്‍ ക്യാമറ, 2എംപി മാക്രോ ക്യാമറ, 2 എംപി മോണോ ക്യാമറ എന്നിവയും റെനോ6 പ്രോ 5ജിയിലുണ്ട്. 8എംപി അള്‍ട്രാ വൈഡ് ലെന്‍സിനൊപ്പം 2എംപി മാക്രോ ക്യാമറയാണ് റെനോ6 5ജിക്ക്. നിറങ്ങള്‍ കൂടുതല്‍ കൃത്യമായി പിടിച്ചെടുക്കാന്‍ കഴിയുന്ന പ്രത്യേക കളര്‍ ടെംപറേച്ചര്‍ സെന്‍സര്‍, എഐ പോര്‍ട്രെയിറ്റ് വീഡിയോ സംവിധാനം, ഫോക്കസ് ട്രാക്കിങ്, ഫല്‍ഷ് സ്നാപ്ഷോട്ട്, എഐ പാലെറ്റ്, സൊലൂപ് സ്മാര്‍ട്ട വീഡിയോ എഡിറ്റര്‍ എന്നിവയാണ് ഇരുമോഡലുകളുടെയും ഈ വിഭാഗത്തിലെ മറ്റു സവിശേഷതകള്‍.
അറോറ സ്റ്റെല്ലാര്‍ ബ്ലാക്ക് നിറങ്ങളിലാണ് ഇരുഫോണുകളും എത്തുന്നത്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റും, 180 ഹെര്‍ട്സ് ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.5 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണുകള്‍ക്ക്. ത്രീഡി കര്‍വ് ഡിസ്പ്ലേയാണ് റെനോ6 പ്രോ 5ജിയുടേത്. എച്ച്ഡിആര്‍ 10+ സര്‍ട്ടിഫൈഡ് ഡിസ്പ്ലേ കൂടുതല്‍ വ്യക്തമായ ദൃശ്യാനുഭവം നല്‍കും. മുന്‍ഗാമികളെ പോലെ നേര്‍ത്ത, ഭാരം കുറഞ്ഞ രൂപകല്‍പനയാണ് റെനോ6 സീരീസിനും. റെനോ6 പ്രോ 5 ജിയ്ക്ക് 7.6 മി.മീറ്റര്‍ കട്ടിയും 177 ഗ്രാമുമാണ് ഭാരം. റെനോ 6 5ജിക്ക് 7.59 മി.മീറ്റര്‍ കട്ടിയും 182 ഗ്രാം ഭാരവും മാത്രം.
12 ജിബി റാം/256 ജിബി റോം സ്റ്റോറേജിനൊപ്പം ഒപ്പോയുടെ സ്വയം വികസിപ്പിച്ച റാം വിപുലീകരണ സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്നതാണ് റെനോ6 പ്രോ 5 ജി. റാം എക്സ്പാന്‍ഷന്‍ ടെക്നോളജി ഉപയോഗിച്ച് 8 ജിബി റാമും 128 ജിബി സ്റ്റോറേജും റെനോ6 5 ജി വാഗ്ദാനം ചെയ്യുന്നു. റെനോ6 പ്രോ 5ജി, റെനോ6 5ജി എന്നിവയ്ക്ക് യഥാക്രമം 31 മിനുറ്റ്, 28 മിനുറ്റുകളില്‍ 100 ശതമാനം ചാര്‍ജ് നേടാന്‍ കഴിയുന്ന 4500 എംഎഎച്ച്, 4300 എംഎഎച്ച് സൂപ്പര്‍വൂക് 2.0 ബാറ്ററിയാണുള്ളത്. അഞ്ച് മിനിറ്റ് ചാര്‍ജോടെ 4 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്കും ലഭിക്കും.
റെനോ6 സീരീസിനൊപ്പം അവതരിപ്പിച്ച എന്‍കോ എക്സ് വയര്‍ലെസ് ബ്ലൂ ഇയര്‍ഫോണിന് ഏഴു ദിവസത്തേക്ക് ആയിരം രൂപ കിഴിവോടെ 8990 രൂപയാണ് വില. ഓപ്പോ വാച്ചിലും 2000 രൂപ കിഴിവ് ലഭിക്കും. 46 എംഎം വാച്ചിന് 17990 രൂപയും 41 എംഎം വാച്ചിന് 12990 രൂപയുമാണ് വില. ഓപ്പോ റെനോ6 പ്രോ 5 ജിക്കൊപ്പം വാങ്ങുമ്പോള്‍, ഓപ്പോ എന്‍കോ ഡബ്ല്യു31 വയര്‍ലെസ് ഇയര്‍ഫോണിന് 1500 രൂപയും കിഴിവ് ലഭിക്കും.
മികച്ച ഇമേജിങ് കഴിവ്, അതിശയകരമായ രൂപകല്‍പന, ശക്തമായ പ്രകടനം, സമാനതകളില്ലാത്ത അനുഭവം എന്നിവയ്ക്കായാണ് ഇന്നത്തെ ഉപയോക്താക്കള്‍ തെരയുന്നതെന്നും, ഈ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ട് രൂപകല്‍പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്ത റിനോ6 സീരിസ് അവതരിപ്പിക്കുന്നതെന്നും ഓപ്പോ ഇന്ത്യ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ദമ്യന്ത് സിങ് ഖനോറിയ പറഞ്ഞു. തീര്‍ച്ചയായും ഭാവിയിലെ ഒരു സ്മാര്‍ട്ട്ഫോണായിരിക്കും റെനോ6 സീരീസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ സാങ്കേതികവിദ്യയും മികച്ച ഇന്‍ക്ലാസ് ഉത്പ്പന്നങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഫല്‍പ്കാര്‍ട്ടിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമാണ് ഓപ്പോ റെനോ6 പ്രോ 5ജി, റെനോ6 5ജി എന്നിവയുടെ അവതരണമെന്ന് ഫ്ളിപ്കാര്‍ട്ട് ബിസിനസ് ഹെഡ് ആരിഫ് മുഹമ്മദ് പറഞ്ഞു.