ന്യൂഡല്‍ഹി: നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധിയാണ് കോവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെല്ലുവിളി എത്ര ശക്തമെങ്കിലും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാസ് ചുഴലിക്കാറ്റ് ബാധിച്ചവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
‘ദുരന്തത്തിന്റെ ഈ പ്രയാസകരവും അസാധാരണവുമായ അവസ്ഥയില്‍, ചുഴലിക്കാറ്റ് ബാധിച്ച എല്ലാ സംസ്ഥാനങ്ങളിലെയും ആളുകള്‍ ധൈര്യം കാണിച്ചു. പ്രതിസന്ധിയുടെ മണിക്കൂറുകളില്‍ വളരെ ക്ഷമയോടും അച്ചടക്കത്തോടും അതിനെ നേരിട്ട എല്ലാ പൗരന്മാരെയും ഞാന്‍ ബഹുമാനപൂര്‍വ്വം അഭിനന്ദിക്കുന്നു,’ പ്രധാനമന്ത്രി