തൃശൂര്‍: നടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിന്റെ പ്രവര്‍ത്തന ഉല്‍ഘാടനത്തോടനുബന്ധിച്ച്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലാബിലേക്കുള്ള അനുബന്ധ ഉപകരണങ്ങള്‍ നല്‍കി. എംഎല്‍എ അഡ്വ. കെ രാജന്‍ ലാബ് ഉല്‍ഘാടനം ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജോര്‍ജ് തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര്‍ രജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശാലിനി രാജേഷ് എന്നിവര്‍ പങ്കെടുത്തു.
ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഉപകരണങ്ങള്‍ നല്‍കിയത്. എക്സ്-റേ ഫിലിം ഫ്രെയിം, റിവോള്‍വിംഗ് കസേരകള്‍, ഫ്രിഡ്ജ്, സീലിംഗ് ഫാന്‍, ഡിജിറ്റല്‍ വെയിങ് മെഷീന്‍, വാട്ടര്‍ പ്യൂരിഫയര്‍, ടെക്നീഷ്യന്‍ ടേബിള്‍ എന്നിവയാണ് കൈമാറിയത്.