കൊച്ചി: ഉറപ്പായ സ്ഥിര വരുമാനവും അധിക ബോണസും ലഭ്യമാക്കുന്ന രീതിയില്‍ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് വിഷന്‍ ലൈഫ് ഇന്‍കം പ്ലസ് പദ്ധതി അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുസൃതമായി തെരഞ്ഞെടുക്കാവുന്ന വിവിധ രീതികളാണ് ഈ നോണ്‍ ലിങ്ക്ഡ് പങ്കാളിത്ത പദ്ധതിയില്‍ ഉള്ളത്.
സമഗ്രമായ ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്കൊപ്പം 30 വര്‍ഷം വരെ ഉറപ്പായ സ്ഥിര വരുമാനവും ലഭ്യമാണ്. ഇതിനു പുറമെ ലഭിക്കുന്ന അധിക ബോണസ് ഉപഭോക്താക്കളുടെ താല്‍പര്യമനുസരിച്ച് സമ്പത്തു സൃഷ്ടിക്കും വിധം കൂട്ടിച്ചേര്‍ത്തു സൂക്ഷിക്കുകയോ അതാതു സമയത്ത് പിന്‍വലിക്കുകയോ ചെയ്യാം. നികുതി വിമുക്തമായ ഉറപ്പായ അധിക വരുമാനമാണ് വിഷന്‍ ലൈഫ്ഇന്‍കം പ്ലസ് പദ്ധതിയിലൂടെ ലഭിക്കുന്നത്.
മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വങ്ങളുടേയും സമ്പദ്ഘടനയിലെ കയറ്റിറക്കങ്ങളുടേയും പശ്ചാത്തലത്തിലും ഭാവിയിലേക്കായി ആവശ്യമായ രീതിയില്‍ സമ്പാദിക്കുന്നത് നിര്‍ണായകമായിരിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആദിത്യ ബിര്‍ള സണ്‍ ളൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ കമലേഷ് റാവു പറഞ്ഞു.തങ്ങളുടെ ആവശ്യങ്ങള്‍ക്കുതകും വിധം വ്യക്തിഗതമായി ആസൂത്രണം നടത്താന്‍ സാധിക്കണം. ഉപഭോക്താക്കളുടെ ഈ അടിയന്തരാവശ്യം നിറവേറ്റുന്നതാണ് വിഷന്‍ ലൈഫ്ഇന്‍കം പ്ലസ് പദ്ധതി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.