സ്ത്രീകളുടെ ആര്‍ത്തവ ആരോഗ്യവും ശുചിത്വവും ലക്ഷ്യമിട്ട് അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറിന്റെ കോംഫി

കൊച്ചി: അമൃതാഞ്ജന്‍ ഹെല്‍ത്ത്കെയറില്‍ നിന്നുള്ള അതിവേഗം വളരുന്ന ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡ് ആയ കോംഫി സ്നഗ് ഫിറ്റ് താങ്ങാനാവുന്ന വിലയിലുള്ള ഉന്നത ഗുണനിലവാരമുള്ള സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുന്നു. തുണി ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യകരമായ ആര്‍ത്തവ ശുചിത്വ പരിഹാരങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്ന ബ്രാന്‍ഡ് സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യവും ശുചിത്വവും സംബന്ധിച്ച നേട്ടങ്ങളെ കുറിച്ചു ബോധവല്‍ക്കരണം നടത്താനുള്ള പ്രചാരണ പരിപാടികളും നടത്തും. ആര്‍ത്തവ ആരോഗ്യം സംബന്ധിച്ച ബോധവല്‍ക്കരണപരിപാടിക്കായി പ്രമുഖ നടി ശ്രദ്ധ കപൂറിനെയാണ് രംഗത്തിറക്കുന്നത്.

ഇന്ത്യയിലെ ആര്‍ത്തവ പ്രായത്തിലുള്ള 355 ദശലക്ഷം സ്ത്രീകളില്‍ മൂന്നിലൊന്നും ആര്‍ത്തവ ശുചിത്വം കൈകാര്യം ചെയ്യാനായി തുണികള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ 38 ശതമാനം പെണ്‍കുട്ടികള്‍ മാത്രമാണ് ആര്‍ത്തവത്തെ കുറിച്ചു തങ്ങളുടെ അമ്മമാരോടു സംസാരിക്കുന്നത്. കൃത്യമായ ആര്‍ത്തവ ശുചിത്വ പരിഹാരങ്ങള്‍ ഇല്ലാത്തതിനാല്‍ 23 ദശലക്ഷത്തോളം പെണ്‍കുട്ടികളാണ് ഓരോ വര്‍ഷവും സ്‌ക്കൂളുകളില്‍ നിന്നും പഠനം ഉപേക്ഷിക്കുന്നത്. ആര്‍ത്തവ ശുചിത്വത്തിന്റെ അപാകത രാജ്യത്തെ സ്ത്രീകളില്‍ ഗൗരവമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. ഇന്ത്യയില്‍ ഓരോ വര്‍ഷവും 60,000 വരുന്ന സെര്‍വിക്കല്‍ കാന്‍സര്‍ മരണങ്ങള്‍ റിപോര്‍ട്ടു ചെയ്യുന്നുണ്ട്. ഇതില്‍ മൂന്നില്‍ രണ്ടും അപര്യാപ്തമായ ആര്‍ത്തവ ശുചിത്വ പ്രശ്നങ്ങള്‍ മൂലമാണ്. ഉന്നത ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ വാങ്ങാനാവാത്തതാണ് മെച്ചപ്പെട്ട ആര്‍ത്തവ ആരോഗ്യത്തിനുള്ള പ്രധാന തടസം.

സ്ത്രീകളുടെ ആര്‍ത്തവ ആരോഗ്യവും ശുചിത്വവും സംബന്ധിച്ച അവബോധവും വിദ്യാഭ്യാസവും ഇന്നും താഴ്ന്ന നിലയിലാണെന്നും നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്നും മോശമായ ഒന്നായാണ് അതിനെ കണക്കാക്കുന്നതെന്നും അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ് ശംഭു പ്രസാദ് പറഞ്ഞു. ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടു നീങ്ങുന്ന കമ്പനിയായ തങ്ങള്‍ സ്ത്രീ ശാക്തീകരണം കൈവരിക്കാനായി വനിതകളുടെ ആരോഗ്യവും ശുചിത്വവും സംബന്ധിച്ച അവബോധം വളര്‍ത്താനുദ്ദേശിച്ചുള്ള പ്രചാരണ പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വലിയൊരു പ്രശ്നമായ ഇത് കൈകാര്യം ചെയ്യാനും ആരോഗ്യകരവും ഉയര്‍ന്ന ഗുണമേന്മയുള്ളതുമായ ഉല്‍പന്നങ്ങള്‍ താങ്ങാനാവുന്ന വിലയ്ക്കു ലഭ്യമാക്കാനുമാണ് അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറര്‍ ശ്രമിക്കുന്നത്. ഈ ലക്ഷ്യവുമായി തങ്ങളുടെ കോംഫി സ്നഗ് ഫിറ്റ് ബ്രാന്‍ഡിനെ തങ്ങള്‍ ശക്തമാക്കുകയാണ്. ഇതിന്റെ എളുപ്പത്തിലുള്ള ലഭ്യത ഉറപ്പാക്കുന്നതിന് ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള വിപണിയില്‍ കൂടുതല്‍ ശക്തമായ വിതരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കോംഫി അഞ്ചു മടങ്ങു വളര്‍ച്ചയാണു കൈവരിച്ചിതേ്. വരുന്ന 2-3 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുപതു രൂപയില്‍ തുടങ്ങിക്കൊണ്ട് ഉന്നത ഗുണമേന്‍മയുള്ള നാപ്കിന്‍ കൂടുതല്‍ വിപുലമായി താങ്ങാനാവുന്ന വിലയ്ക്കു ലഭ്യമാക്കുന്ന ആദ്യ കമ്പനിയായി അമൃതാഞ്ജന്‍ മാറുകയായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യയ്ക്കായി അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ യൂറോപ്പിലെ ടിസെഡ്എംഒയുമായി സഹകരിക്കുകയും വടക്കേ അമേരിക്കയിലെ പള്‍പ്പ് ഉപയോഗിച്ചു നിര്‍മാണം നടത്തുകയുമാണ്. ഇതിനു പുറമെ സാങ്കേതിക വിദ്യാ പിന്തുണയ്ക്കായി ഇസ്രായേലിലെ വിദഗ്ദ്ധ കണ്‍സള്‍ട്ടന്റുമായി സഹകരിക്കുകയും, ഇതുവഴി കൂടുതല്‍ ഉയര്‍ന്ന നിലവാരമുള്ള ഉല്‍പന്നം വികസിപ്പിക്കാന്‍ സാധിക്കുകയും ചെയ്തു. ഇന്ത്യയിലെ മറ്റു പ്രമുഖ ബ്രാന്‍ഡുകളെ അപേക്ഷിച്ച് 80 ശതമാനം മെച്ചപ്പെട്ട ആഗിരണമാണ് കോംഫി വാഗ്ദാനം ചെയ്യുന്നത്.

ഗ്രാമീണ ഇന്ത്യയില്‍ ഏതാണ്ട് 2-3 ശതമാനം സ്ത്രീകളാണ് സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നതെന്നും ശേഷിച്ച ഭൂരിപക്ഷവും തുണികളെയാണ് ആശ്രയിക്കുന്നതെന്നും അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ മണി ഭാഗവതീശ്വരന്‍ ചൂണ്ടിക്കാട്ടി. സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ ചൂണ്ടിക്കാട്ടുന്നതാണ് തങ്ങളുടെ പുതിയ പ്രചാരണ പരിപാടി. സ്ത്രീകളുടെ ശുചിത്വ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രാന്‍ഡ് എന്ന നിലയില്‍ തങ്ങളുടെ ആദ്യത്തെ ബ്രാന്‍ഡ് അംബാസിഡറായി ശ്രദ്ധ കപൂറിലെ ലഭിക്കുകയും അതിലൂടെ തങ്ങളുടെ പ്രയാണം കൂടുതല്‍ മികച്ചതാക്കുകയും ചെയ്യുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെ ജനപ്രിയയായ അവര്‍ തങ്ങള്‍ ലക്ഷ്യമിടുന്ന വിഭാഗത്തിലേക്ക് എത്താന്‍ സഹായകമാകും. വിഷയങ്ങളെ കുറിച്ചു തന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളിലൂടെ സംസാരിച്ചിട്ടുള്ള ശ്രദ്ധ കപൂര്‍ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന തന്റെ സ്ഥാനത്തിലൂടെ വിശ്വാസ്യതയും ആധികാരികതയും കൊണ്ടു വരികയാണെന്നും ദീര്‍ഘവും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതുമായ സഹകരണമാണിതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോംഫി സ്നഗ് ഫിറ്റ് സാനിറ്ററി നാപ്കിന്‍ ശ്രേണിക്കു വേണ്ടി അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറുമായി സഹകരിക്കുന്നതില്‍ തനിക്ക് അതീവ ആഹ്ലാദമാണുള്ളതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ശ്രദ്ധ കപൂര്‍ പറഞ്ഞു. രാജ്യമൊട്ടാകെ സ്ത്രീ ശുചിത്വ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനും ഈ വിഷയത്തെ കുറിച്ച് അവബോധം വളര്‍ത്താനും നടത്തുന്ന ശ്രമങ്ങള്‍ തികച്ചും പ്രശംസനീയമാണ്. ഒരു സ്ത്രീ എന്ന നിലയില്‍ ആര്‍ത്തവ ശുചിത്വം സംബന്ധിച്ച വിഷയത്തിന് എന്നും സജീവ പിന്തുണയാണു നല്‍കിയിട്ടുള്ളത്. ആര്‍ത്തവാരംഭത്തോടെ പല കുട്ടികളും സ്‌ക്കൂളുകളില്‍ നിന്നു കൊഴിഞ്ഞു പോകുന്നതായാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുണി ഉപയോഗിക്കുന്നതാണ് ഇന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള രീതി. ഇതു പെണ്‍കുട്ടികള്‍ക്ക് പല അപകട സാധ്യതകളും സൃഷ്ടിക്കുകയുമാണ്. അസൗകര്യം എന്നു മാത്രമല്ല, വന്‍ തോതിലുള്ള അണുബാധയ്ക്കും ഇതു സാധ്യതയുണ്ടാക്കുന്നു. കോംഫി സാനിറ്ററി നാപ്കിന്‍ പോലുള്ള സുരക്ഷിതവും മെച്ചപ്പെട്ടതുമായ ശുചിത്വ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ താന്‍ പെണ്‍കുട്ടികളെ എപ്പോഴും പ്രേരിപ്പിക്കാറുണ്ട്. 127 വര്‍ഷമായി നിരവധി പേരെ ആശ്വസിപ്പിക്കുകയും പരിചരിക്കുകയും ജീവിതത്തില്‍ സ്പര്‍ശനമാകുകയും ചെയ്ത അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറില്‍ നിന്നുള്ള ബ്രാന്‍ഡുമായി സഹകരിച്ച് സ്ത്രീകളുടെ ആരോഗ്യത്തെ ദേശീയ തലത്തില്‍ തന്നെ ഉയര്‍ത്തിക്കാട്ടുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനായത് തനിക്ക് ആഹ്ലാദം നല്‍കുന്നു എന്നും ശ്രദ്ധ കപൂര്‍ കൂട്ടിച്ചേര്‍ത്തു.