വയനാട് : ജില്ലയില്‍ ആദ്യമായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് റോബോട്ട്. കുഞ്ഞപ്പന്‍ വേര്‍ഷന്‍ 15.0 എന്ന വോട്ട് കുഞ്ഞപ്പന്‍ തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട സംശയങ്ങളില്‍ വോട്ടര്‍മാര്‍ക്ക് മറുപടി നല്‍കും. വയനാട് എഞ്ചിനീയറിങ്ങ് കോളേജാണ് റോബാട്ടിന്റെ നിര്‍മ്മാണത്തിന് പിന്നില്‍.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയില്‍ തരംഗമായ റോബോട്ടിന്റെ രൂപ സാദൃശ്യമുള്ള റോബോട്ട് വോട്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളെല്ലാം പറഞ്ഞു തരും. ഇവയെല്ലാം ആനിമേഷന്‍ രൂപത്തില്‍ സ്‌കരീനില്‍ യഥസമയം തെളിയുകയും ചെയ്യും. പൊതു ഇടങ്ങളില്‍ വോട്ടര്‍മാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ചാറ്റ് ബോര്‍ഡ് എന്ന സംവിധാനവും റോബോട്ടിലുണ്ട്. സ്വീപ് വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യാനുള്ള ക്യു ആര്‍ കോഡും കുഞ്ഞപ്പനില്‍ സജ്ജീകരിച്ചിട്ടുണ്ട്.
വയനാട് എഞ്ചിനീയറിങ്ങ് കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ.അനിത, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എം.എം.അനസ്, അദ്ധ്യാപകരായ സി.ജെ.സേവ്യര്‍, ആര്‍.വിപിന്‍രാജ്, കെ.പി.മഹേഷ്, വിദ്യാര്‍ഥികളായ എജുലാല്‍, അവിന്‍ബാബു എന്നിവരടങ്ങുന്ന സംഘമാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ റോബോട്ട് നിര്‍മ്മിച്ചത്.