കൊച്ചി: സര്‍ക്കാര്‍ അനുമതി ലഭിച്ചുവെങ്കിലും തിയേറ്റര്‍ തുറക്കുന്നത് ഇനിയും നീണ്ടുപോകും. നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മില്‍ ചര്‍ച്ചചെയ്ത ശേഷം മാത്രമാകും തിയേറ്റര്‍ തുറക്കുന്നകാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിയേറ്ററുകളില്‍ പകുതി പ്രേക്ഷകരെ മാത്രം പ്രവേശിപ്പിക്കുന്നത് കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് വ്യക്തമാക്കുന്നത്.