സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള സഹകരണ പരിശീലന കേന്ദ്രങ്ങളിൽ ജെ.ഡി.സി, എച്ച്.ഡി.സി & ബി.എം കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് ഏർപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും നിലവിൽ ഫീസ് ആനുകൂല്യത്തിന് അർഹതയില്ലാത്തവരുമായ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് /വിദ്യാഭ്യാസ ആനുകൂല്യം നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി പ്രൊഫഷണൽ എജ്യുക്കേഷൻ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം അറിയിച്ചു. സ്‌കോളർഷിപ്പ് സ്‌കീം ആവിഷ്‌കരിക്കുവാനായി സംസ്ഥാന സഹകരണ യൂണിയന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.